മലപ്പുറം: ജില്ലയിലെ അന്നപൂര്‍ണ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഫെബ്രുവരിയില്‍ 10 കിലോ അരി സൗജന്യമായി റേഷന്‍ കടകള്‍ വഴി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. ബി.പി.എല്‍ / അന്ത്യോദയ അന്നയോജന കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗത്തിന് 400 ഗ്രാം പഞ്ചസാര സൗജന്യമായി ലഭിക്കും. എ.പി.എല്‍ സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ എട്ടു കിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും ലഭിക്കും. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 23 കിലോ അരി ലഭിക്കും. രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ ഗോതമ്പ് ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.9 രൂപ നിരക്കില്‍ ഒമ്പതു കിലോ അരിയും 6.7 രൂപ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും ലഭിക്കും.
