ഫേസ്ബുക്ക് പ്രണയം: അഞ്ചു വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പൊലീസ് പിടിയില്‍

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവി്നെ പ്രണയിച്ച്‌ യുവതി പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച ഒളിച്ചോടി. ഭര്‍ത്താവിന്റെ പരാതിയില്‍ ഒടുവില്‍ പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റ് ചെയ്തു.

ചെമ്ബൂര് എതുക്കാവിള സ്വദേശി സന്തോഷ്കുമാറിന്റെ ഭാര്യ ശരണ്യ (25), കാമുകന്‍ പാലക്കാട് പെറ്റശേരി വാണിയാംപാറ ചുള്ളിയോട്ടുഹൗസില്‍ അബി (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ശരണ്യയുടെ ഭര്‍ത്താവ് ജോലിക്കായി പോയ സമയത്ത അഞ്ചു വയസ്സുകാരിയായ മകളെ വീട്ടില്‍ തനിച്ചിരുത്തി ഒളിച്ചോടുകയായിരുന്ന്.

സന്തോഷ് നല്‍കിയ പരാതിയില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *