ഇസ്ലാമാബാദ്: സൗദി അറേബ്യയില്‍ സൈനിക വിന്യാസത്തിനൊരുങ്ങി പാകിസ്താന്. ഉഭയകക്ഷി സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ടാണ് അയല്‍രാജ്യമായ യെമനില്‍ ആഭ്യന്തര യുദ്ധസാഹചര്യം നിലനില്‍ക്കെ പാകിസ്താന് സൈന്യത്തെ വിന്യസിക്കുന്നത്. പാകിസ്താനിലെ സൗദി അംബാസഡറും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് സൈന്യമാണ് ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
പാക് സൈനിക വിന്യാസം
ഇപ്പോള്‍ തുടര്‍ന്നുവരുന്ന പാക്- സൗദി അറേബ്യ സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി പരിശീലന- ഉപദേശ ദൗത്യത്തിനും വേണ്ടി സൗദിയില്‍ പാക് സൈന്യത്തെ വിന്യസിക്കുന്നതായി പാക് സൈന്യമാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ സൗദി അറേബ്യയ്ക്ക് പുറത്ത് ഈ സൈന്യത്തെ വിന്യസിക്കില്ലെന്നും പാക് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന് മറ്റ് നിരവധി ഗള്‍ഫ് രാജ്യങ്ങളുമായും പാകിസ്താന് ഉഭയകക്ഷി സുരക്ഷാ സഹകരണം തുടരുന്നുണ്ടെന്നും പാകിസ്താന് ചൂണ്ടിക്കാണിക്കുന്നു.

സൗദിയിലുള്ളത് 1000 പാക് സൈനികര്‍
പാകിസ്താനിലെ സൗദി അംബാസഡറും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും പാക് സൈനിക മേധാവി വ്യക്തമാക്കി. നിലവില്‍ 1000 പാക് സൈനികരെ സൗദി അറേബ്യയില്‍ ഉപദേശക സ്ഥാനങ്ങളിലും പരിശീലനത്തിനുമായി വിന്യസിച്ചിട്ടുണ്ടെന്ന് പാക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടും
എത്ര സൈനികരെയാണ് വിന്യസിക്കുന്നത് പാകിസ്താന് സൗദി അറേബ്യയില്‍ വിന്യസിക്കുന്നതെന്ന് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. പാക് ദിനപത്രം ഡോണാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ബ്രിഗേഡ് സൈന്യത്തെ വിന്യസിക്കുമെന്നുള്ള സൂചനകളും ഡോണ്‍ നല്കുന്നു. എന്നാല്‍ ഒരു ഡിവിഷനില്‍ കുറഞ്ഞ സൈനികരെ മാത്രമാണ് സൗദിയില്‍ വിന്യസിക്കുകയെന്നും കൃത്യമായ കണക്കുകള്‍ പിന്നീട് നല്‍കാമെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
