യുദ്ധമേഖലയില്‍ ഇനി വനിതാ സാന്നിധ്യവും; പോര്‍വിമാനം ഒറ്റയ്ക്കു പറത്തി അവനി ചതുര്‍വേദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍നിന്നാണ് അവനി പറന്നുയര്‍ന്നത്. നേരത്തെ, ഭാവന കാന്ത്, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം അവനിയും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കി ചരിത്രത്തിന്റെ ഭാഗമായിരുന്നു.

ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയില്‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം വിജകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി സേനയുടെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *