ഇടതുപക്ഷ മത-നിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലമാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍

തൃശ്ശൂര്‍: അതീവഗൗരവകരമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.

നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാണെന്നും വി എസ് പറഞ്ഞു.
ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ സി പി എം സംസ്ഥാന സമ്മേളനത്തില്‍ പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *