പാക്കിസ്ഥാനില്‍ പോലീസ് വാഹനത്തിനു നേരെ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ക്വ​റ്റ: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ല്‍ ഡി​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ബ​ലൂ​ചി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ല്‍ ഡി​എ​സ്പി ഹ​മീ​ദു​ള്ള ദാ​സ്തി​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് അ​ജ്ഞാ​ത​രാ​യ തോ​ക്കു​ധാ​രി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഹ​മീ​ദു​ള്ള സു​ര​ക്ഷി​ത​നാ​ണെ​ന്നും മു​ഹ​മ്മ​ദ് തെ​യ​റും ആ​യു​ബ് ഷാ​യു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഈ ​മാ​സം 14ന് ​ക്വ​റ്റ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *