നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്, നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാവും

കൊഹിമ: നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാവും. 60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 30 സീറ്റ് നേടിയിരുന്നു. ജെ.ഡി(യു) എം.എല്‍.എയും സ്വതന്ത്രനും പിന്തുണ വാഗ്ദാനം ചെയ്തതോടെ സഖ്യത്തിന് 32 സീറ്റായി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്.

റിയോയും ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവും സഖ്യകക്ഷികളും ചേര്‍ന്ന് ഗവര്‍ണര്‍ പി.ബി.ആചാര്യയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള സന്നദ്ധത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *