വിശാല മതേതര ജനാധിപത്യ വേദി വേണം: കാനം

മലപ്പുറം: സംഘപരിവാറിന്റെ തെറ്റായ രാഷ്ട്രീയത്തിനെതിരെ വിശാല മതേതര ജനാധിപത്യ വേദി അനിവാര്യമായിരിക്കുന്നു എന്നാണ് ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറുത്തുനില്പിന്റെ ശക്തിയാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്. സങ്കീര്‍ണമായ ഈ കാലത്ത് ഒരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെ തലപ്പത്തെത്തുക എന്ന വലിയ ഉത്തരവാദിത്വം തിരിച്ചറിയുന്നു. ഇടതുജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

പാര്‍ട്ടി മന്ത്രിമാരില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന്, അങ്ങനെ ഒരു വിഷയവും ഉദിക്കുന്നില്ലെന്നായിരുന്നു മറുപടി. അങ്ങനെയൊരു പുന:സംഘടനയില്‍ വിശ്വസിക്കുന്നില്ല. മന്ത്രിമാരായവരെല്ലാം നല്ല കമ്യൂണിസ്റ്റുകാരാണ്. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അഭിപ്രായവ്യത്യാസമുള്ളവര്‍ക്ക് അപ്പീല്‍ പോകാന്‍ സംവിധാനമുണ്ട്. അല്ലാതെ അത് സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമല്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗങ്ങള്‍ ഹൃദയത്തില്‍ സ്വീകരിക്കാത്ത നിലയുണ്ടായോ എന്ന ചോദ്യത്തിന് ഓരോരുത്തരുടെയും ഹൃദയം പരിശോധിക്കാന്‍ തനിക്കാവുമോയെന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *