തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ള. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ പി.കെ. കൃഷ്ണദാസ് ആണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായ വാര്‍ത്ത നിഷേധിച്ച്‌ തുഷാര്‍ രംഗത്ത് വന്നിരുന്നു. ചെങ്ങന്നൂരില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *