കീഴാറ്റൂര്‍ സമരക്കാര്‍ വയല്‍ കിളികളല്ല, വയല്‍ കഴുകന്‍മാരാണവര്‍; മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: അവര്‍ വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്മാരാണെന്ന് മന്ത്രി കെ സുധാകരന്‍. നിയമസഭയില്‍ ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര നോട്ടീസിന് മറുപടി നല്‍കുമ്ബോഴാണ് കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തെ മന്ത്രി തള്ളിയത്. പ്രതിഷേധിക്കുന്നത് നാട്ടുകാരല്ലെന്നും പുറത്തു നിന്നും വന്നവരാണെന്നും സുധാകരന്‍ പറഞ്ഞു.

വയലിന്റെ പരിസരത്ത് പോലും പോകാത്തവരാണ് സമരക്കാര്‍. അവര്‍ പ്രദേശ വാസികളല്ല. പുറത്തു നിന്നും വന്ന വയല്‍ക്കഴുകന്മാരാണ്. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലുപേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്.

വികസനവിരുദ്ധര്‍ മാരീചവേഷം പൂണ്ടു വരികയാണ്. അവരെ കണ്ട് ആരും കൊതിക്കേണ്ട. കീഴാറ്റൂര്‍ നന്ദിഗ്രാമല്ല, അവിടെ ഒരു തുള്ളി രക്തം വീഴ്ത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *