മോദിക്ക് സംവദിക്കാന്‍ എന്‍സിസി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു

ന്യൂഡല്‍ഹി: മൊബൈല്‍ നമ്ബറുകളും ഇ-മെയില്‍ വിലാസങ്ങളും അടക്കം രാജ്‌എയത്ന്‍തെ .സി.സി കേഡറ്റ് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയ വിനിമയം നടത്തുന്നതിനാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിശദീകരണം.

13 ലക്ഷം അംഗങ്ങളില്‍ ഒമ്ബത് ലക്ഷം പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ബാക്കിയുള്ളവരുടെ വിവരങ്ങളും ശേഖരിക്കാനാകുമെന്നും എന്‍.സി.സി.വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം പ്രധാനമന്ത്രി കേഡറ്റുകളുമായി എന്ന് സംവദിക്കുമെന്നതിന്റെ തീയതി തീരുമിച്ചിട്ടില്ല.

ഫെബ്രുവരി 23-ന് എന്‍സിസി ഡയറക്ടര്‍ ജനറല്‍ ബി.എസ്.സഹ്റാവത്ത് സംസ്ഥാന ഡയറക്ടറേറ്റുകള്‍ക്ക് അയച്ച കത്തിലാണ് അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പേര്, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയവയെല്ലാം ചേര്‍ക്കണം. മൊബൈല്‍ നമ്ബറില്ലാത്തവര്‍ പിതാവിന്റെയോ മാതാവിന്റെയോ നമ്ബറുകള്‍ ചേര്‍ക്കണം. ഇ-മെയില്‍ വിലാസം ഇല്ലാത്തവര്‍ എന്‍സിസി സ്റ്റാഫുകളുടെ സഹായത്തോടെ പുതുതായി ഉണ്ടാക്കി കോളത്തില്‍ ചേര്‍ക്കണമെന്നും നിര്‍ദേശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍സിസി കേഡറ്റുകളുമായി നേരിട്ട് സംവദിക്കുന്നതിനാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും കത്തില്‍ പറയുന്നു. കൂടാതെ എല്ലാവരും മൊബൈല്‍ ഫോണുകളില്‍ ‘നരേന്ദ്ര മോദി ആപ്പ്’ ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *