പൊലീസില്‍ നിന്നു ദൈവത്തെ പോലുള്ള പെരുമാറ്റമാണ് ജനം പ്രതീക്ഷിക്കുന്നതെന്ന് എഡിജിപി ഡോ. ബി.സന്ധ്യ. പ്രതീക്ഷയ്ക്കൊത്തുയരാന്‍ പൊലീസിനു കഴിയണം. കൂട്ടായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും സന്ധ്യ പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചില ഘട്ടത്തില്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ടിവരുന്നത് പൊലീസുകാരില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു.
പൊലീസുകാരുടെ ഇടയിലുള്ള ആത്മഹത്യയും ഇതാണ് കാണിക്കുന്നത്. പൊലീസുകാരുടെ മാനസിക സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടി പുരോഗമിക്കുകയാണ്. 100% ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കിയ പൊലീസ് ലോകത്തൊരിടത്തുമുണ്ടാകില്ല. കേരളം ഇതിനു മാതൃകയാണ്. പുതിയ തലത്തിലുള്ള പരിശീലനം പൊലീസിനു നല്കുന്ന കാര്യം ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബി.സന്ധ്യ പറഞ്ഞു.
