റേഡിയോ ജോക്കിയുടെ കൊലപാതകം: അക്രമികള്‍ എത്തിയ കാര്‍ കണ്ടെത്തി

തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം എത്തിയ കാര്‍ പോലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വാഹനം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.

കേസില്‍ മൂന്ന് പേരെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊ​ലയാളികള്‍ ഉ​പ​യോ​ഗി​ച്ച കാ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ല്‍​കി​യ​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​തെ​ന്നാ​ണു റിപ്പോര്‍ട്ടുകള്‍. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കേസില്‍ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ രണ്ടോടെ​യാ​ണ് മ​ട​വൂ​രി​ലെ ഓ​ഫീ​സി​നുള്ളില്‍ വച്ച്‌ അ​ക്ര​മി സം​ഘം രാജേഷിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മി സം​ഘം എ​ത്തു​ന്ന സ​മ​യ​ത്ത് വി​ദേ​ശ​ത്തു​ള്ള വ​നി​താ സു​ഹൃ​ത്തു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

റേ​ഡി​യോ ജോ​ക്കി​യും ഗാ​യ​ക​നു​മാ​യ രാ​ജേ​ഷ് ഒ​രു വ​ര്‍​ഷം മു​ന്‍​പ് ഖ​ത്ത​റി​ല്‍ ജോ​ലി ചെയ്തിരുന്നു. അക്കാലത്ത് അ​വി​ടെ വ​ച്ച്‌ പ​രി​ച​യ​പ്പെ​ട്ട വ​നി​താ സു​ഹൃ​ത്തു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി. ഈ ​വി​വ​രം ഭ​ര്‍​ത്താ​വ് അ​റി​യു​ക​യും രാ​ജേ​ഷി​നെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. പി​ന്നീ​ടും ബ​ന്ധം തു​ട​ര്‍​ന്ന​തോ​ടെ ഇ​യാ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഇതേതുടര്‍ന്ന് യുവാവ് ഖത്തറില്‍ ജയിലിലായി. ഏ​റെ നാ​ള​ത്തെ ജ​യി​ല്‍​വാ​സ​ത്തി​ന് ശേ​ഷം രാ​ജേ​ഷി​നെ ഖ​ത്ത​റി​ല്‍ നി​ന്നും എ​ക്സി​റ്റ് അ​ടി​ച്ച്‌ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​കയും ചെയ്തു.

എന്നാല്‍ രാ​ജേ​ഷ് നാ​ട്ടി​ലെ​ത്തി​യി​ട്ടും വ​നി​താ സു​ഹൃ​ത്തു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ബ​ന്ധം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വ​നി​താ സു​ഹൃ​ത്ത് ഭ​ര്‍​ത്താ​വി​ല്‍ നി​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യെ​ന്നും പോ​ലീ​സ് പറയുന്നു. ഈ സംഭവങ്ങള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *