നെടുമ്ബാശ്ശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിച്ച പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണ്ണമാണ് രണ്ടുപേരില്‍ നിന്നായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയാണ് സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിക്കൊണ്ടു വന്നത്. പൊതു വിപണിയില്‍ 73.4 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇത്.
ഇന്നലെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കടത്തിക്കൊണ്ടു വന്ന ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണക്കട്ടികളും കസ്റ്റംസ് പിടികൂടി. പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചതാണ് ഇത്.
