ഗാസയിലെ ഇസ്രയേല്‍ വെടിവെപ്പിനെ അപലപിച്ച്‌ ഇറാന്‍

ടെഹ്‌റാന്‍: ഗാസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധത്തിനു നേരെ ഇസ്രേലി സേന നടത്തിയ വെടിവയ്പിനെ അപലപിച്ച്‌ ഇറാന്‍. ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് ഇസ്രയേല്‍ നടപടിയെ അപലപിച്ച്‌ രംഗത്തെത്തിയത്.

ഗ്രേറ്റ് മാര്‍ച്ച്‌ ഓഫ് റിട്ടേണ്‍ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ആറാഴ്ച നീളുന്ന പ്രതിഷേധത്തിനു നേരെ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇതുവരെ 16 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്കണമെന്നാവസ്യപ്പെട്ടാണ് പ്രതിഷേധം.

ഈ ആവസ്യം ഉന്നയിച്ച്‌ പലസ്തീന്‍കാര്‍ അതിര്‍ത്തിയിലേക്കു പ്രകടനങ്ങള്‍ നടത്തിയിരുന്നു. സൈനികര്‍ക്കു നേരേ കല്ലുകളും കത്തിച്ച ടയറുകളും പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇസ്രേലി സേനയുടെ തിരിച്ചടിയില്‍ 750 പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *