ന്യൂഡല്‍ഹി: െഎ.എസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി മടങ്ങുമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങളില്‍ 38 എണ്ണമാണ് വി.കെ. സിങ് ഏറ്റുവാങ്ങുക. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും.
ഇരു രാജ്യങ്ങളും മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇറാഖിലെ മൊസൂളില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ഇന്ത്യന്‍ സംഘം അമൃത്സര്‍, പഞ്ചാബ്, പാറ്റ്ന എന്നീ സ്ഥലങ്ങളിലെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.
