കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ ദേശീയപാതാ വികസനത്തിനായി നെല്‍വയല്‍ നികത്തുന്നതിനെതിരേ സ്ത്രീകളുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. ജനകീയ കൂട്ടായ്മയായ തോട്ടുങ്ങല്‍ പാഠശേഖര സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
അലൈന്‍മെന്റ് മാറ്റുന്നതുവരെ സമരം ചെയ്യുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പ്രദേശത്തെ കര്‍ഷകരടക്കമുള്ള സ്ത്രീകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. കോട്ടക്കല്‍ സ്വാഗതമാട് മുതല്‍ പാലച്ചിറമാട് വരെ 4.4കിമി ദൂരത്തില്‍ ദേശീയ പാത ബൈപാസ് വരുമ്ബോള്‍ 35 ഏക്കര്‍ വയലാണ് നഷ്ടമാവുന്നത്.നാടിന്റെ ജല സംഭരണി നഷ്ടമാവുന്നതോടെ കുടിവെള്ള പ്രതിസന്ധി നേരിടും. കൃഷി ഇല്ലാതാവുന്നതോടെ കര്‍ഷകര്‍ പെരുവഴിയിലാവും. ഇവയെല്ലാം മുന്‍നിര്‍ത്തിയാണ് നിരാഹാരം
മരണം വരെ നിരാഹാരം തുടരുമെന്ന് സമരത്തിന് നേതൃത്വം വഹിക്കുന്ന ഷമീമ പറയുന്നു.
രാവിലെയോടെ സമരത്തിന് പിന്തുണയുമായി രാഷ്ട്രീയപാര്‍ട്ടിനേതാക്കള്‍ എത്തി. സ്വാഗതമാടിലെ പ്രശ്‌നം യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു.രാത്രിയിലും സമരം തുടരും. വീടുകള്‍ നഷ്ടമാവുന്ന ഭൂവുടമകളും സമരരംഗത്തുണ്ട്.
