സര്‍ക്കാര്‍ ഭൂമി വില്‍പന: സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ ഭൂമാഫിയ ശ്രമിച്ച സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

റിസോര്‍ട്ടിനായി 20 ഏക്കര്‍ മിച്ചഭൂമി വിട്ടുകിട്ടാന്‍ വയനാട് ഡെപ്യൂട്ടി കളക്ടര്‍ 10,​000 രൂപ കൈക്കൂലി വാങ്ങിയ വിവരം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് പുറത്ത് വിട്ടത്. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയ്ക്കും ഭൂമി ഇടപാടില്‍ പങ്കുള്ളതായി ചാനല്‍ വാര്‍ത്തയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *