കോമണ്‍വെല്‍ത് ഗെയിംസിന് ഇന്ന് ഗോള്‍ഡ് കോസ്റ്റില്‍ ദീപം തെളിയും മുമ്ബ് തന്നെ ഈ ഗോള്‍കോസ്റ്റ് ഗെയിംസിലെ ആദ്യ മെഡല്‍ വിജയിച്ചു. ഓസ്ട്രേലിയക്കാരിയായ ബോക്സര്‍ ടൈല റോബേര്‍ട്സണ്‍ ആണ് ആദ്യ മെഡല്‍ ഉറപ്പിച്ചത്. ടൈല പങ്കെടുക്കുന്ന 51kg വിഭാഗത്തിലാണ് ടൈലക്ക് മെഡല്‍ ഉറപ്പായത്.
51kg വിഭാഗത്തില്‍ വെറും ഏഴ് പേര്‍ മാത്രമെ മത്സരിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ നറുക്കില്‍ ബൈ ലഭിച്ച ടൈല നേരെ സെമി ഫൈനലിലേക്ക് കടക്കുകയായിരുന്നു. സെമിയില്‍ പരാജയപ്പെട്ടാലും വെങ്കല മെഡല്‍ ലഭിക്കും എന്നതാണ് ഇപ്പോള്‍ തന്നെ ടെലയെ ഗോള്‍ഡ് കോസ്റ്റില്‍ മെഡല്‍ നേടുന്ന ആദ്യ താരമാക്കിയത്.
