സുല്‍ത്താന്‍പുരി: പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍ക്കൂരയില്‍ നിന്നുള്ള ഉത്തരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. പ്ലസ് വണ്‍ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
രക്ഷിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
