മലപ്പുറം: മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവെച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം സര്‍വേ തുടരുന്ന കാര്യം തീരുമാനിക്കും. ഒന്നേകാല്‍ കിലോമീറ്റര്‍ പ്രദേശത്തെ സര്‍വേയാണ് നിര്‍ത്തിവെച്ചതെന്ന് കളക്ടര്‍ അറിയിച്ചു. മലപ്പുറം വേങ്ങരയില്‍ എആര്‍ നഗറില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ഇതേ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കുണ്ട്.
