ഇ​തോ അം​ബേ​ദ്ക്ക​ര്‍​ക്കു​ള്ള ആ​ദ​ര​വ്; മോ​ദി​യെ ട്രോ​ളി രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പി ബി.​ആ​ര്‍ അം​ബേ​ദ്ക്ക​ര്‍​ക്ക് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ആ​ദ​ര​വ് മ​റ്റാ​രും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് ദ​ളി​തു​ക​ളെ​യും അം​ബേ​ദ്ക്ക​റെ​യും ബ​ഹു​മാ​നി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ട്വീ​റ്റ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട അം​ബേ​ദ്ക്ക​ര്‍ പ്ര​തി​മ​ക​ളു​ടെ ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

ബാ​ബാ സാ​ഹി​ബി​നോ​ട് ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ കു​റ​ച്ച്‌ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ഇ​തെ​ന്നു ചി​ത്ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി രാ​ഹു​ല്‍ പ​റ​ഞ്ഞു. അം​ബേ​ദ്ക്ക​ര്‍​ക്ക് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ആ​ദ​ര​വ് മ​റ്റൊ​രും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വീ​റ്റ്. രാ​ജ്യ​ത്താ​ക​മാ​നം അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ​ക​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്.

എ​ന്നാ​ല്‍ മോ​ദി​യു​ടെ അം​ബേ​ദ്ക്ക​ര്‍ പു​ക​ഴ്ത്ത​ലി​നു പി​ന്നാ​ലെ​യും പ്ര​തി​മ ത​ക​ര്‍​ക്ക​ല്‍ ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ല്‍ അം​ബേ​ദ്ക്ക​റു​ടെ പ്ര​തി​മ ത​ക​ര്‍​ത്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

Leave a Reply

Your email address will not be published. Required fields are marked *