ജസ്​റ്റിസ്​ രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ്​ ജസ്​റ്റിസും സച്ചാര്‍ കമിറ്റി ചെയര്‍മാനുമായിരുന്ന ജസ്​റ്റിസ്​ രജീന്ദര്‍ സച്ചാര്‍(94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്​കാരം ലോധി റോഡിലെ വൈദ്യുത ശ്​മശാനത്തില്‍ നടക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1985 ആഗസ്​റ്റ്​ ആറ്​ മുതല്‍ ഡിസംബര്‍ 22 വരെ ഡല്‍ഹി ഹൈകോടതി ചീഫ്​ ജസ്​റ്റിസായിരുന്നു സച്ചാര്‍. യു.പി.എ സര്‍ക്കാറി​​​​​​​െന്‍റ ഭരണകാലത്ത്​ ഇന്ത്യയിലെ മുസ്​ലിംകളുടെ സാമ്ബത്തിക-വിദ്യാഭ്യാസ സ്ഥിതിയെ കുറിച്ച്‌​ പഠിക്കാനായി നിയോഗിച്ച കമീഷ​​​​​​​െന്‍റ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *