രഹസ്യബാലറ്റെന്ന പതിവില്ല, തീരുമാനം പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌: കാരാട്ട്‌

ഹൈദരാബാദ്: രാഷ്ട്രീയപ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തുമെന്ന് പ്രകാശ് കാരാട്ട്. പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. തീരുമാനമായാല്‍ പിന്നെ ന്യൂനപക്ഷമോ ഭൂരിപക്ഷമോ ഉണ്ടാകില്ലെന്നും കാരാട്ട് പറഞ്ഞു.

രഹസ്യബാലറ്റെന്ന പതിവില്ലെന്നും ആവശ്യമുയര്‍ന്നാല്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച്‌ തീരുമാനമെടുക്കുമെന്നും കാരാട്ട് അറിയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരണമോ എന്ന കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടതെന്നും കാരാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *