ഹര്‍ത്താല്‍: വാട്‌സ് ആപ്പ് അഡ്മിന്‍മാരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നു

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു.

ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹര്‍ത്താല്‍ ആഹ്വാനം പ്രത്യക്ഷപ്പെട്ടത്.

തുടര്‍ന്ന് ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിനാറാം തിയതി ഹര്‍ത്താല്‍ അനുകൂലികള്‍ നിരത്തിലിറങ്ങി. മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങളും നടന്നു.

ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *