കെവിന്‍ വധം: കോട്ടയത്ത് നാളെ ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍

കോട്ടയം: കോട്ടയത്ത് പ്രണയിച്ച്‌ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. സിഎസ്ഡിഎസ് എന്ന സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ബിജെപി കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിഎസ്ഡിഎസ് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *