കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തതില്‍ സര്‍ക്കാരിന് ഹൈകോടതി നോട്ടീസ് അയച്ചു. നടപടി ചോദ്യം ചെയ്തു ജനസേവ ശിശുഭവന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
അനധികൃതമായാണ് കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും രേഖകള്‍ കൃത്യമല്ലെന്നുമുള്ള കണ്ടെത്തലിെന്റ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, ജില്ല കളക്ടര്‍, ശിശു ക്ഷേമ സമിതി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
ശിശുഭവനിലെ 150 കുട്ടികളുടെ സംരക്ഷണം സാമൂഹികനീതി വകുപ്പിന് കൈമാറിയിരുന്നു. ജനസേവയിലെ ഇതര സംസ്ഥാന കുട്ടികളെ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സംവിധാനത്തിന് കൈമാറാന്‍ കഴിഞ്ഞ ജൂലൈയില്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.ഉത്തരവ് ശിശുഭവന്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടികൂടിയാണ് സര്‍ക്കാര്‍ ഇടപെട്ടത്.
