കെവിന്റെ കൊലപാതകം; മാതാപിതാക്കള്‍ക്ക് കാരാഗ്രഹം ഉറപ്പു വരുത്തി സ്വന്തം മകള്‍ നീനു

കെവിന്‍ കൊലക്കേസില്‍ ഇനി ഏറെ നിര്‍ണ്ണായകമാവുക ഭാര്യ നീനുവിന്റെ മൊഴി.

തന്റെ മാതാപിതാക്കള്‍ അറിയാതെ ഇത്തരമൊരു കൃത്യം നടക്കില്ലെന്ന് തുറന്നു പറഞ്ഞ മകള്‍ സഹോദരനൊപ്പം ഇവര്‍ക്കും കാരാഗ്രഹം ഉറപ്പു വരുത്തുകയാണ്.

നീനുവിന്റെ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമാകും എന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.

കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്നാണ് ഭാര്യ നീനു പറയുന്നത്. കെവിന്റെ സാമ്ബത്തിക നില അവര്‍ക്കു പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നെന്നും നിയമപരമായിട്ടല്ലെങ്കിലും താന്‍ കെവിന്റെ ഭാര്യയാണെന്നും കെവിന്റെ വീട്ടില്‍ തന്നെ നില്‍ക്കുമെന്നും നീനു വ്യക്തമാക്കി.

നേരിട്ടുകണ്ടാല്‍ വെട്ടുമെന്ന് നിയാസ് കെവിന്‍ ചേട്ടനോടു പറഞ്ഞിരുന്നു, ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, എന്റെ അച്ഛന് സുഖമില്ലെന്നു പറഞ്ഞ് കെവിന്‍ ചേട്ടനെ വിളിപ്പിച്ചു. എന്നാല്‍ തിരക്കിയപ്പോള്‍ അങ്ങനെയില്ല എന്ന് അറിഞ്ഞു. എന്റെ അച്ഛനും അമ്മയും അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാല്‍ പോകില്ല’ നീനു പറയുന്നു

സ്വന്തം ജീവിതം തകര്‍ത്തതില്‍ മാത്രമല്ല, തന്നെ വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്റെ കുടുംബം പോലും അനാഥമാകുമെന്ന് കണ്ടുകൂടിയാണ് നീനു വേദനക്കിടയിലും ഉറച്ച തീരുമാനമെടുത്തത്. നീനുവിനെ മകളെ പോലെ വളര്‍ത്തുമെന്ന് കെവിന്റെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *