ന്യൂഡല്‍ഹി > ആര്‍എസ്‌എസ് നടത്തുന്ന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണാബ് മുഖര്‍ജി പങ്കെടുക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം. ജൂണ്‍ ഏഴിന് ആര്‍എസ്‌എസിന്റെ 600 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ‘ സംഘ് ശിക്ഷ വര്‍ഗ’ എന്ന പരിപാടിയെ അഭിസംബോധന ചെയ്യാനുള്ള സംഘാടകരുടെ ക്ഷണം പ്രണാബ് മുഖര്‍ജി സ്വീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ‘ഇതേ കുറച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കു, പ്രതികരിക്കാനില്ല എന്ന പ്രതികരണം മാത്രമെ ഞങ്ങള്‍ക്കുള്ളു’;എന്നാണ് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞത്.
ആര്‍എസ്‌എസ് ആസ്ഥാനമായ നാഗ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രണാബ് മുഖര്‍ജിക്ക് ക്ഷണം ലഭിച്ചത്. പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത് രാജ്യത്തിന് നല്ല സന്ദേശം നല്‍കുമെന്നാണ് ആര്‍എസ്‌എസിന്റെ ആവകാശവാദം.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസിലെ ശക്തനായ നേതാവാണ് പ്രണാബ് മുഖര്‍ജി. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞത്
