വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ. അപ്രതീക്ഷിതമായിട്ടാണ് താരത്തിന്റെ വിരമിക്കല്‍. 2010 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2014ല്‍ വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2014 സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്.

ദേശീയ റെക്കോര്‍ഡായ 66.28മീറ്റര്‍ ദൂരം ഡിസ്‌കസ് എറിഞ്ഞിട്ടുള്ള താരമാണ് വികാസ് ഗൗഡ. മില്‍ഖാ സിംഗിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ രണ്ടാമത്തെ വ്യക്തി കൂടിയാണ് വികാസ്.

Leave a Reply

Your email address will not be published. Required fields are marked *