‘വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയം’; സജി ചെറിയാനെ അഭിനന്ദിച്ച്‌ മാര്‍ കൂറിലോസ്

കൊച്ചി: ചെങ്ങന്നൂരിലേത് വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയമെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായെന്നും, അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സജി ചെറിയാന് അഭിനന്ദനങ്ങള്‍. പ്രതീക്ഷിച്ചതിലും കവിഞ്ഞ ഭൂരിപക്ഷം. കേരള കോണ്‍ഗ്രസ്സ് പോളിംഗിന് മുന്‍പേ നയം വ്യക്തമാക്കിയത് നന്നായി. അല്ലെങ്കില്‍ വിജയത്തിന്റെ പിതൃത്വം ഏറ്റെടുത്തേനെ. ഇടതു പക്ഷത്തിന് ജയിക്കാന്‍ ഇത്തരക്കാരെ ആവശ്യമില്ല എന്ന് സിപിഐഎം ഇനിയെങ്കിലും ഉറപ്പിക്കണം.

വര്‍ഗ്ഗീയതയെ ചെറുക്കാന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തന്നെയാണ് കൂടുതല്‍ ശക്തിയും ആര്‍ജവും എന്ന് ചെങ്ങന്നൂര്‍ വീണ്ടും തെളിയിക്കുന്നു. ഗോവിന്ദന്‍ മാഷിന്റെ ചിട്ടയായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. വര്‍ഗ്ഗീയതയ്‌ക്കെതിരെ ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന വിജയം,’ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *