പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍

ക്വാലാലംപുര്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെത്തി. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഈ മാസം പത്തിനാണ് മഹാതിര്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാവും മഹാതിറും മോദിയും തമ്മിലുള്ള ചര്‍ച്ച. ഇത് രണ്ടാം തവണയാണ്​ മോദി ​മലേഷ്യ സന്ദര്‍ശിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *