ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വീണ്ടും ഇടത്. ചെങ്ങന്നൂര്‍ സജി ചെറിയാന്റെ വിജയം പിണറായി സര്‍ക്കാരിന് കൂടുതല്‍ കരുത്തേകും. കോണ്‍ഗ്രസിനെ പരോക്ഷമായി പരിഹസിച്ച് മന്ത്രി എം എം മണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെയാണ് പരിഹാസവുമായി മന്ത്രി രംഗത്തെത്തിയത്.
‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഒറ്റവരി ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്.ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്ബുരാക്കന്‍മാര്‍ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണെന്ന് മണി പറഞ്ഞു.
