വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കിയാണ് ഇടതുപക്ഷം ജയിച്ചതെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഉയര്‍ത്തി സാമുദായിക ധ്രുവീകരണമുണ്ടാക്കിയാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷം ജയിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

എന്‍.ഡി.എ എന്ന നിലയില്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കാന്‍ ചെങ്ങന്നൂരില്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ അവിഭാജ്യഘടകമാണെന്നും അവരുടെ വോട്ട് ശ്രീധരന്‍ പിള്ളയ്ക്ക് തന്നെ കിട്ടിയെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത്തിഅയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ഒരു ചെറിയ കാര്യമല്ല. ബി. ജെ. പി. കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *