തിരുവനന്തപുരം: എടപ്പാള്‍ പീഡനവുമായി പുറത്ത് കൊണ്ട് വരാന്‍ സഹായിച്ച തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ സാങ്കേതിക നടപടി മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എന്നാല്‍, സാങ്കേതികം പറഞ്ഞ് തീയറ്റര്‍ ഉടമക്കെതിരെ നടപടിയെടുത്ത് ശരിയായില്ല. തിയറ്റര്‍ ഉടമക്ക് അനുകൂലമായ നടപടി സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിനോട് അതൃപ്തിയുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകട്ടെയെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.
