തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ജൂലൈ 25ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി നല്‍കി. ഇപ്പോള്‍ ദുബായില്‍ കഴിയുന്ന മുഷാറഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് നിലനില്‍ക്കെയാണ് ഈ തീരുമാനം.

ജൂണ്‍ 13ന് കോടതിയില്‍ ഹാജരാകുന്നതിന് അദ്ദേഹം എത്തും. ലാഹോറില്‍ എത്തുന്നതിന് മുന്‍പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2016 മുതല്‍ മുഷാറഫ് ദുബായില്‍ സ്ഥിരതാമസമാക്കിയിരുന്നു.

നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ ഒരു പട്ടാള അട്ടമറിയിലൂടെയാണ് ഭരണത്തില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *