അനസ് എടത്തൊടിക കേരള ബ്ലാസ്റ്റഴേ്സിലേക്ക് തന്നെ

കൊച്ചി: ജംഷെഡ്പൂര്‍ എഫ്‌സിയുടെ പ്രതിരോധനിരക്കാരനും മലയാളിയുമായ അനസ് എടത്തൊടിക അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട്‌കെട്ടും. അനസ് ബ്ലാസ്റ്റേഴ്സുമായി രണ്ടുവര്‍ഷത്തെ കരാറില്‍ രണ്ടുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു.

കൂടുതല്‍ മലയാളിതാരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ ഇന്ത്യന്‍ ടീം അംഗംകൂടിയായ അനസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തം ക്യാമ്ബില്‍ എത്തിച്ചത്. നിലവില്‍ കോണ്ടിനെന്റല്‍ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ടീമിലംഗമാണ് അനസ്.

നേരത്തെ മുംബൈ സിറ്റി താരം എം പി സക്കീര്‍, നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡിന്റെ അബ്ദുല്‍ ഹക്ക് എന്നിവരുമായും ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടിരുന്നു. അനസ് എത്തുന്നതോടെ ടീമിന്റെ പ്രതിരോധനിര കൂടുതല്‍ ശക്തമാകും.

ഐഎസ്‌എലിലെത്തി ആദ്യ രണ്ട് സീസണില്‍ ദില്ലി ഡൈനാമോസ് താരമായിരുന്ന അനസ് എടത്തൊടിക കഴിഞ്ഞ ഐഎസ്‌എല്‍ സീസണില്‍ 1.10 കോടി രൂപയ്ക്ക് ജംഷെഡ്പുരുമായി കരാര്‍ ഒപ്പിടുകയായിരുന്നു. എന്നാല്‍ പരുക്ക്
കാരണം എട്ടു കളിയില്‍ മാത്രമാണ് അനസ് കളിച്ചത്. 2007ല്‍ ഐ ലീഗ് ടീം മുംബൈ എഫ്സിയിലൂടെ പ്രൊഫഷണല്‍
കരിയര്‍ തുടങ്ങിയ അനസ് 2011 മുതല്‍ 2015 വരെ പൂനെ എഫ്സിയുടെ താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *