രാഹുല്‍ ഗാന്ധി കുട്ടി, പ്രതിപക്ഷമായി കോണ്‍ഗ്രസിനെ ലഭിച്ചത് ഭാഗ്യം അമിത് ഷാ

ന്യുഡല്‍ഹി: കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടി​െയന്ന്​ പരിഹസിച്ച്‌​ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാ. കോണ്‍ഗ്രസിനെ പോ​െല ഒരു പ്രതിപക്ഷത്തെ ലഭിച്ചത്​ ഭാഗ്യമാണെന്നും അമിത്​ ഷാ പറഞ്ഞു. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്​ അധ്യക്ഷ​​െന്‍റ മൂന്നു തലമുറ എന്തു ചെയ്​തു എന്ന്​ പറയുന്നതിന്​ പകരം കേന്ദ്ര സര്‍ക്കാര്‍ ഇതു ​െചയ്യുന്നില്ല, അതു ​െചയ്യുന്നില്ല എന്നു പറഞ്ഞ്​ ആക്രമിക്കുകയാണ്​ രാഹുലെന്നും അമിത്​ ഷാ കുറ്റപ്പെടുത്തി. ജയ്​പൂരിലെ ലോക്​സഭാ മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി അധ്യക്ഷന്‍.

ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോല്‍വി നേരിട്ടതില്‍ സന്തോഷമാണുള്ളതെന്നും അമിത്​ഷാ വ്യക്​തമാക്കി. പല സംസ്​ഥാനങ്ങളിലും അധികാരം നഷ്​ടപ്പെടു​േമ്ബാഴും ചില ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ടു മാത്രം സംതൃപ്​തരാകുന്ന പ്രതിപക്ഷത്തെ കിട്ടിയതില്‍ നാം ഭാഗ്യവാന്‍മാരാണ്​. ​ നാം എട്ട്​ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. എന്നാല്‍ അവരില്‍ നിന്ന്​ 14 സംസ്​ഥാനങ്ങള്‍ പിടിച്ചെടുത്തു. മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്​. ശുചിമുറികള്‍ നിര്‍മിക്കുന്നു, പാചക വാതക സിലിണ്ടറുകള്‍ ലഭ്യമാക്കുന്നു, മറ്റ്​ സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ നടത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ അത്​ ചെയ്യുന്നില്ല. ഇത്​ ചെയ്യുന്നില്ല എന്ന്​ കുറ്റപ്പെടുത്തുകയാണ്​ രാഹുല്‍ ഗാന്ധി.

ഹേയ്​ ബബുഅ (കുട്ടി), കഴിഞ്ഞ 70 വര്‍ഷമായി എന്തൊക്കെയാണ്​ നിങ്ങള്‍ ചെയ്​തത്​. നിങ്ങളു​െട മൂന്നു തലമുറകള്‍ ഇ​െതല്ലാം ചെയ്​തിരുന്നെങ്കില്‍ ശുചി മുറികള്‍ നിര്‍മിക്കാനും പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്യാനും തങ്ങള്‍ക്ക്​ ഭാഗ്യമുണ്ടാകില്ലായിരുന്നു- അമിത്​ ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *