താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയ്ക്കായി തിങ്കളാഴ്ചയും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. അഞ്ചാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്.
ദേശീയ ദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരാണ് മരിച്ചത്. ഞായറാഴ്ച നേരത്തെ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
