മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്ന് ബിജെപി എംഎല്‍എ; നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി

ചില വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വ്യാപകമായി വൈദ്യുതി മോഷ്ടിക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് വൈദ്യുത വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധിപേര്‍ക്കെതിരെ എഫ്െഎആര്‍ സമര്‍പ്പിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയുടെ ഭീഷണി.

സംഭവം വിവാദമായതോടെ തനിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ് തടിതപ്പാനാണ് എംഎല്‍എ ശ്രമിച്ചത്. നിങ്ങള്‍ ഹിന്ദുക്കളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനോടൊപ്പം മുസ്ലീങ്ങളുടെ വീടും പരിശോധിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സജ്ഞയ് ഗുപ്ത പറഞ്ഞു.

ലഖ്നൗ: മുസ്ലീങ്ങള്‍ വൈദ്യുതി മോഷ്ടിക്കുകയാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ കൗശംമ്ബി മേഖലയില്‍ നിന്നുള്ള എംഎല്‍എ സജ്ഞയ് ഗുപ്തയാണ് ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങള്‍ അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചത് . എത്ര മുസ്ലീങ്ങള്‍ക്കെതിരെ നടപടിയെടുത്തുവെന്ന കണക്ക് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് എഞ്ചിനീയറെ എംഎല്‍എ ഫോണില്‍ വിളിച്ച്‌ ശകാരിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അല്ലാത്ത പക്ഷം ജോലി തെറിപ്പിക്കുമെന്നും എഞ്ചിനീയറെ ഭീഷണിപ്പെടുത്തി. എന്നാല്‍ എഞ്ചിനീയര്‍ ഇൗ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ എത്ര മുസ്ലീങ്ങള്‍ക്കെതിരെ നടപടിയെടുത്തു എന്നതിന്റെ വിവരങ്ങള്‍ തനിക്ക് വേണമെന്നും മുസ്ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് പോയാല്‍ അവര്‍ എത്രമാത്രം വൈദ്യുതി മോഷ്ടിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിയുമെന്നും എം എല്‍എ പറയുന്നുണ്ട്.നീയും നിന്റെ വകുപ്പും പോയി തുലയട്ടെ, ഹിന്ദുക്കള്‍ മാത്രം ഇവിടെ പീഢിപ്പിക്കപ്പെടുന്നു, നിങ്ങള്‍ ഹൈന്ദവരെയും വ്യവസായികളെയും മാത്രം ലക്ഷ്യംവയ്ക്കുകയാണെന്നും എംഎല്‍എ എഞ്ചിനീയറെ ശകാരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *