നിലമ്ബൂര്‍: വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞു. നിലമ്ബൂര്‍ പാലാങ്കര വട്ടപ്പാടത്ത് റബര്‍ത്തോട്ടം കാവല്‍ക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് (56) മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്ബിക്കൈ കൊണ്ട് വലിച്ചെടുത്തു കൊല്ലുകയായിരുന്നെന്നാണു നാട്ടുകാര്‍ നല്‍കുന്ന സൂചന.
പുലര്‍ച്ചെ രണ്ടിനാണു സംഭവം. ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ആനയെ വിരട്ടി ഓടിച്ചു. പൂക്കോട്ടുംപാടം പോലീസ് മൂന്നേകാലോടെ എത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
