കഞ്ചാവു വില്‍പന; വീട്ടമ്മ എക്‌സൈസ് പിടിയില്‍, കഞ്ചാവ് കണ്ടെടുത്തത് ഓട്ടോറിക്ഷ ടയറിന്റെ ട്യൂബിനുള്ളില്‍ നിന്നും, പൊതി ഒന്നിന് വില 500!

പത്തനംതിട്ട: കഞ്ചാവു വില്‍പന നടത്തുന്നുവെന്ന വിവരമറിഞ്ഞെത്തിയ എക്‌സൈസ് സംഘം കഞ്ചാവുമായി വീട്ടമ്മയെ അറസ്റ്റു ചെയ്തു. കൊറ്റനാട് പെരുമ്ബെട്ടി പള്ളിത്തടത്തില്‍ സലീന (42)യെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും ഏഴ് പൊതികളിലായി സൂക്ഷിച്ച നിലയില്‍ 60 ഗ്രാം കഞ്ചാവും വേയിംഗ് മെഷീനും പിടികൂടി.

സലീനയുടെ ഭര്‍ത്താവ് സലീമിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടമെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് കഞ്ചാവ് വില്‍പന നടത്തുന്നത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ബി. ആദര്‍ശ്, പ്രിവന്റീവ് ഓഫീസര്‍മാരായ സച്ചിന്‍ സെബാസ്റ്റ്യന്‍, കെ.കെ. പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, പി.എം. അനൂപ്, ജി. പ്രവീണ്‍, പ്രവീണ്‍ മോഹന്‍, അനില്‍ ശേഖര്‍, ടി.ആര്‍. ജൂലിയറ്റ്, പി.ജി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *