എ.ഐ.എ.ഡി.എം.കെ, ടി ആര്‍ എസ് നേതാക്കളുമായി അമിത് ഷായുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ എ.ഐ.എ.ഡി.എം.കെ, ടി ആര്‍ എസ് നേതാക്കളുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. എ.ഐ.എ.ഡി.എം.കെയും തെലങ്കാന രാഷ്ട്ര സമിതിയും സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന.

അതേസമയം, ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷി ശിവസേന അവസാന നിമിഷം സര്‍ക്കാറിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് പാര്‍ട്ടി എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് പിന്‍വലിച്ചു. സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യാനാവശ്യപ്പെട്ട് നല്‍കിയ വിപ്പാണ് ശിവസേന പിന്‍വലിച്ചത്. ഇതോടെ ശിവസേന എം.പിമാരില്‍ ചിലര്‍ മറിച്ച്‌ വോട്ടു ചെയ്യുമെന്ന് ഉറപ്പായി.

എന്നാല്‍, കഴിഞ്ഞ ദിവസം അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പാര്‍ട്ടിയുടെ മലക്കം മറിച്ചില്‍.

Leave a Reply

Your email address will not be published. Required fields are marked *