മഞ്ചേരി- അഞ്ച് ലിറ്റര്‍ ചാരായവും 32 ലിറ്റര്‍ വാഷും കൈവശം വെച്ചതിന് മലപ്പുറം എക്‌സൈസ് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്ത യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കൊണ്ടോട്ടി വാഴയൂര്‍ പുത്തൂപ്പാടം ആലുങ്ങല്‍ ബാബു (42)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 നവംബര്‍ ഏഴിന് വൈകീട്ട് ആറ് മണിക്ക് വാഴയൂരിലെ പ്രതിയുടെ വീടിന്റെ അടുക്കളയിലാണ് ചാരായവും വാഷും കണ്ടെത്തിയത്.
