അവകാശങ്ങള്‍ക്കായി അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു

ലക്‌നൗ: സ്ഥിര നിയമനം ലഭിക്കുന്നതിനും ശമ്ബള വര്‍ധനവ് നടപ്പാക്കുന്നതിനുമായി ലക്‌നൗവില്‍ നൂറ് കണക്കിന് താല്‍കാലിക അധ്യാപകര്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം സംഘടിപ്പിച്ചു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെതിരെ താല്‍ക്കാലിക അധ്യാപകര്‍ ആണ്‍-പെണ്‍ വ്യത്യാസല്ലാതെ തലമുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധിച്ചത്. താല്‍കാലിക അധ്യാപകരുടെ സംഘടനയായ യുപി ശിക്ഷമിത്ര സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച്‌ കഴിഞ്ഞ 50 ദിവസത്തിലേറെയായി ലക്‌നൗ എക്കോ ഗാര്‍ഡനില്‍ സമരത്തിലായിരുന്നു ഇവര്‍.

ടി.ഇ.ടി പരീക്ഷ വിജയിച്ച താല്‍കാലിക അധ്യാപകര്‍ക്ക് പ്രവേശന പരീക്ഷ കൂടാതെ സ്ഥിര നിയമനം നല്‍കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. തങ്ങളുടെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *