ജെസ്നയെ മെട്രോയില്‍ കണ്ടെന്ന് മൊഴി; അന്വേഷണസംഘം ബംഗളൂരുവില്‍

ബംഗളൂരു: കോട്ടയം മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരു മെട്രോയില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ടാണ് ജെസ്നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി മെട്രോ ഇറങ്ങി വരുന്നത് കണ്ടതായി ഒരാള്‍ പോലീസില്‍ അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് അന്വേഷസംഘം ബംഗളൂരുവില്‍ പരിശോധന നടത്തി. മെട്രോയിലെ സിസിടിവി ദൃശ്യങ്ങളില്‍ ജെസ്നയ്ക്കു സമാനമായ പെണ്‍കുട്ടി ഇറങ്ങിവരുന്നത് കണ്ടെത്തിയിട്ടുണ്ട്. മെട്രോ ട്രെയിനിന് ഉള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാന്‍ പോലീസ് നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *