തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. യുഎസിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. 17 ദിവസത്തെ ചികിത്സയ്ക്കായി ഓഗസ്റ്റ് 19ന് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും. സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക.
ചികിത്സയുടെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.
