മെക്‌സിക്കന്‍ യാത്രാ വിമാനം തകര്‍ന്നുവീണു; അല്‍ഭുതകരമായി മരണത്തെ അതിജീവിച്ച്‌ 101 യാത്രക്കാര്‍

മെക്‌സിക്കോ: പറന്നുയര്‍ന്ന മെക്‌സിക്കന്‍ വിമാനം തകര്‍ന്ന് വീണു. ദുരങ്‌ഗോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 101 പേര്‍ അല്‍ഭുതകരമായി മരണത്തെ അതിജീവിച്ചു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ആര്‍ക്കും ജീവപായം സംഭവിച്ചില്ല. ചൊവ്വാഴ്ചയാണ് സംഭവം.

എയറോമെക്‌സിക്കന്‍ വിമാനമായ എംബ്രായര്‍ ജെറ്റ് ആണ് തകര്‍ന്ന് വീണത്. 97 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് നാലുമണിക്കായിരുന്നു സംഭവം. അപകടം നടക്കുമ്ബോള്‍ കനത്ത മഴയുണ്ടായിരുന്നു. തകര്‍ന്ന് വീഴുമ്ബോള്‍ വിമാനത്തിന് തീപിടിച്ചതിനാല്‍ പലരുടേയും പാസ്‌പോര്‍ട്ടുകള്‍ കത്തിപോയി.

യാത്രക്കാരില്‍ 37 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്തിലുണ്ടായിരുന്ന 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പലരുടേയും പരിക്ക് നിസാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *