വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി.
പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെ ഒഴിവാക്കിയത്.

അതേസമയം ഫാദര്‍ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടേണ്ടി വരും.പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *