കുഞ്ഞുങ്ങള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ സുഖമായി കിടന്നുറങ്ങി പുലിക്കുട്ടിയും!!

നാസിക്: കൊതുകുവലയ്ക്കുള്ളില്‍ കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തിയ അമ്മ തിരിച്ചവന്നപ്പോള്‍ കണ്ടത് പുലിക്കുട്ടിയെ. കുഞ്ഞുങ്ങള്‍ക്കൊപ്പം സുഖമായി കിടന്നുറങ്ങുകയായിരുന്നു പുലിക്കുട്ടി. മഹാരാഷ്ട്രയിലുള്ള നാസിക് ജില്ലയിലെ ദമാന്‍ഗൗണിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. കുഞ്ഞുങ്ങളുടെ അടുത്ത് എത്തിയപ്പോഴാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കള്‍ക്കൊപ്പം ഉറങ്ങുന്നു പുലിക്കുട്ടിയെ കണ്ടത്.

കുട്ടികളെ പുറത്ത് എത്തിച്ച ശേഷമാണ് പുലിക്കുട്ടിയെ കൊതുകുവലക്കുള്ളില്‍ നിന്ന് മാറ്റിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഗോരക്ഷ്യനാഥ് ജാവ് എത്തിയാണ് പുലിക്കുട്ടിയെ പുറത്തടുത്തത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീടിന്റെ വാതില്‍ തുറന്ന് കിടന്ന സമയത്ത് പുലിക്കുട്ടി അകത്ത് കടന്നതാകാം എന്നാണ് കരുതുന്നത്. വനംവകുപ്പിന്റെ പ്രാദേശിക ഓഫീസിലുള്ള പുലിക്കുട്ടിയെ കാട്ടിലേക്ക് തിരികെ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *